ഞാന്‍ സിമ്പിള്‍ ലിവിംഗ്, വെര്‍ട്ടിക്കല്‍ ഫാര്‍മിംഗ് എന്നൊക്കെ പറഞ്ഞു  നടക്കാന്‍ തുടങ്ങിയിട്ട  ഇപ്പോള്‍  ഒരു പത്തു  പതിനഞ്ചു  കൊല്ലമാകുന്നു. ഇപ്പോഴും  വഞ്ചി  തിരുനക്കരെ തന്നെ. ഇപ്പോള്‍ ഉണ്ടായ ഒരു  നല്ലകാര്യം, ഞാന്‍  നാട്ടില്‍  സ്ഥിരമായി  തിരിച്ചു  പോന്നു എന്നുള്ളതാണ്. Gulf  ഒരു പശ തൊട്ടിയാണ്. ചാടിപ്പോയാല്‍ പിന്നെ മടങ്ങി  വരവ്  വളരെ ബുദ്ധിമുട്ടാണ്. ഫൈനല്‍ റിട്ടേണ്‍  കഴിയുന്നതും പാര്‍സല്‍  ആയി  വരണമെന്നാണ് മിക്കവരുടെയും  മോഹം. പണ്ട്  എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഒരു  വിദ്വാന്‍ പറഞ്ഞത് "ഇവമ്മാര്‍  അടിചോടിക്കാതെ ഞാന്‍ പോകുന്ന  പ്രശ്നമില്ല" എന്നാണ്. നാട്ടില്‍ ഒരു പത്തു തലമുറയ്ക്ക് വേണ്ടുന്നത് ഒപ്പിച്ച വിരുതന്നാണ്  ഇത് പറയുന്നത്.
ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. അക്കരെ നില്‍ക്കുമ്പോഴൊക്കെ  ഈ കൃഷി  എന്ന മോഹം എന്നെ  വല്ലാതെ ശല്യപ്പെടുത്തുന്നു. ഉണ്ണാനും  ഉടുക്കാനും  മാത്രം മതിയെങ്കില്‍ അതിനു നാട് തന്നെ നല്ലത്. ഏതായാലും ഒരു കൈ നോക്കുക തന്നെ.
ഇങ്ങോട്ട് വണ്ടി കയറിയപ്പോള്‍ കേട്ടത് ഒരാഴ്ച, ഏറിയാല്‍ ഒരു മാസം. അതിനപ്പുറം അച്ചായന്‍ അവിടെ നിക്കത്തില്ല. കൊച്ചിയിലെ കൊതുകുകടിയും ചൂടും അനുഭവിക്കുമ്പോള്‍ അടുത്ത ഫ്ലൈറ്റ്നു തിരിച്ചു വരും. ഇപ്പോള്‍ ഇതാ ഒമ്പത് മാസം കഴിഞ്ഞു. കൊതുകുകടി കൊണ്ടു. ചൂട് സഹിച്ചു. ഇപ്പോഴും പറയുന്നു. എനിക്ക് ഈ നാട് എന്‍റെ നാട് ഇവിടം സ്വര്‍ഗ്ഗമാണ്.
പറഞ്ഞു തുടങ്ങിയത് കൃഷിക്കാര്യം ആണല്ലോ. ഇവിടെ വന്നിട്ട് ആദ്യത്തെ രണ്ടു മാസം അങ്ങനെയും ഇങ്ങനെയുമൊക്കെ പോയി. ആദ്യമായി കുറെ വേണ്ട അരി പാകി നോക്കി. അത് ഔര്വിധം വിജയിച്ചു വരുന്നു, പിന്നെ ചീര തൈകള്‍ വലുതായി വരുന്നു. ഇപ്പോള്‍ ഒരു ചെറിയ വിശ്വാസം വരുന്നുണ്ട്. ഒരു ഓമ ചെറുകെ കായിക്കാന്‍ ആരംഭിച്ചു.. വഴുതനയുടെ അരി ഇവിടെ ഇരിക്കുന്നു. അതിനെയും ഇന്ന് നടനം. നോക്കട്ടെ വിഷ പച്ചക്കറി ഒഴിവാക്കാന്‍ പറ്റുമോ എന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ