2012, ഡിസംബർ 2, ഞായറാഴ്‌ച

My Vertical Farm in Abu Dhbai

Finally I got a small space in the middle of Abu Dhabi city. This is a small plot, a discarded garden with a few eggplants and some leafy vegetables growing here and there. Now I am spending all my free time to bring it to shape as a model garden to convince people that you don't need large space to produce vegetables.

I wish people take initiative to liven independently. Common people think that they are helping poor farmers to survive by buying vegetables from the market. There is a long chain of agents and sub agents who take most of what we pay and finally what filters down to the poor farmer is just ten or maximum twenty percent of what we pay.
By growing our vegetables we are fighting silently against:
1. The dirty chemical industry that sells poison
2. Crooks who soak vegetable in that poison, just because they are going to market
3. Lazy people who pay for them, eat them and become a burden on public health

A small family needs one or two kilos of vegetables. It is easy to produce them from a small room size plot. You can even grow vegetable on your compound wall if there is a will.
Now keep watching this blog for the next three months and you will see a small garden developing right in front of your eyes.
I am spending an average one hour every day in the garden.
See some of the pictures after one week of cleaning work. Now there are a few flower pots that have to go to one corner and then clean up rest of the space to before I can start planting.



2012, മാർച്ച് 15, വ്യാഴാഴ്‌ച

Rabbit Farming In Kerala മുയല്‍ വളര്‍ത്തല്‍ ആഹാരത്തിനും ആദായത്തിനും

എന്തുകൊണ്ട് കേരളത്തില്‍ മുയല്‍ വളര്‍ത്തല്‍ ആദായകരമാണ്?
ഒന്നാമത് മുയല്‍ വളര്‍ത്തല്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു വ്യവസായം ആണ്. വളരെ ചെറിയ മുതല്‍ മുടക്ക് മാത്രം മതി മുയല്‍ വളര്‍ത്തു തുടങ്ങാന്‍. വെറും പതിനായിരം രൂപ മുടക്കിയാല്‍ തന്നെ ആര്‍ക്കും ചെറിയ തോതില്‍ ഇത് ആരംഭിക്കാം. ചെറിയ മുതല്‍ മുടക്ക് ആകുമ്പോള്‍ അധികം പേടിക്കനില്ലല്ലോ. കുറഞ്ഞ പക്ഷം വീട്ടിലെ ആവശ്യത്തിനു നല്ല ഒന്നാം തരം മുയലിറച്ചി കിട്ടും.

രണ്ടാമത്, മുയലുകള്‍ കൈകാര്യം ചെയ്യാന്‍ വരരെ എളുപ്പമാണ്. ഉദാഹരണത്തിന് പശു വളര്‍ത്തുന്ന കാര്യം ഒന്നാലോചിച്ചു നോക്കിയാല്‍ ഞാന്‍ പറയുന്നതിന്‍റെ അര്‍ഥം മനസ്സിലാകും. പശുക്കളെ കൈകാര്യം ചെയ്യാന്‍ അത്ര എളുപ്പമല്ല, പ്രതെയ്കിച്ചും പ്രായമായവര്‍ക്ക്. പോരാത്തതിന് പശുക്കള്‍ക്ക് വളരെ ഏറെ ശ്രദ്ധ ആവശ്യമാണ്‌. വളരെ ചെറിയ തോതില്‍ ആയാല്‍ പോലും ഒരു അന്ഹു പശുക്കള്‍ എങ്കിലും വേണം. പലരും ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ പശു വളര്‍ത്തല്‍ ഉപെഷിക്കയാണ് പതിവ്. ഇപ്പരയുന്നതിന്റെ അര്‍ഥം പശു വളര്‍ത്തല്‍ നല്ലതല്ലെന്നല്ല. എല്ലാവര്‍ക്കും പറ്റിയ പണിയല്ല പശു വളര്‍ത്തല്‍. എന്നാല്‍ മുയല്‍ വളര്‍ത്തലിന്റെ കാര്യം മറ്റൊന്നാണ്. നിസ്സാരം 500 രൂപക്ക് അഞ്ചു മുയല്‍ കുഞ്ഞുങ്ങളെ വാങ്ങാന്‍ കിട്ടും. അത്നൊരു ചെറിയ കൂടുമോരുക്കി വീട്ടിലെ കളയുന്ന ഭക്ഷണം കൊടുത്താലും അവ വളരും. എപ്പോള്‍ വേണ്ടെന്നു തോന്നിയാലും ഒരു നഷ്ടവും കൂടാതെ നിര്‍ത്തുകയും ചെയ്യാം. അറുപതോ എണ്‍പതോ കഴിഞ്ഞവര്‍ക്കും സുന്ദരമായി നടത്തിക്കൊണ്ടു പോകാന്‍ കഴിയുന്നതാണ് മുയല്‍ വളര്‍ത്തല്‍. വയസ്സ് കാലത്ത് ഒരു മക്കളുടെയും സഹായമില്ലാതെ ജീവിക്കാന്‍ പറ്റിയ ഒരു പണിയാണ് മുയല്‍ കൃഷി. കേരളത്തില്‍ വളരെ നന്നായി നടത്തപ്പെടുന്ന റാബിറ്റ് ഫര്മുകള്‍ ഉണ്ട്. പുതിയതായി ഇത് തുടങ്ങാന്‍ ഉദ്ടെസിക്കുന്നവര്‍ തീര്ര്ച്ചയായും കുറെ ഫാമുകള്‍ സന്നര്‍ശിച്ചു വിവരങ്ങള്‍ അറിയണം. പോരാത്തതിനു ഇപ്പോള്‍  യൂടുബില്‍ എത്രയെങ്കിലും വീഡിയോകള്‍ ലഭ്യമാണ് .  ഒരിടത് നിന്ന് മാത്രം വിവരങ്ങള്‍ ചോദിച്ചാല്‍ ചിലപ്പോള്‍ ശരിയായി എന്ന് വരില്ല.

തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ സര്‍ക്കാര്‍ വക ഒരു മുയല്‍ വളര്‍ത്തല്‍ കേന്ദ്രം ഉണ്ട്. അവിടെ നിന്നും രണ്ടു മാസം പ്രായമായ മുയല്‍ കുഞ്ഞുങ്ങളെ 100 രൂപ വിലക്ക് കിട്ടും. അവിടെ പോകാന്‍ കഴിയുമെങ്ങില്‍ ആവശ്യമായ എല്ലാ വിവരങ്ങളും കിട്ടും.

update 20/6/2015

ഈ പോസ്റ്റ്‌ ആദ്യം ചെയ്യുമ്പോള്‍ മുയല്‍ വളര്‍ത്തുന്നതിന് സര്‍ക്കാര്‍  പ്രോത്സാഹനം നല്‍കിയിരുന്നു.  എന്നാല്‍  ഇപ്പോള്‍ സാഹചര്യം  വ്യതസ്തമാണ്. കേന്ദ്രം മുയല്‍ വളര്‍ത്തല്‍ നിരോധിച്ചിരിക്കയാണ്. കേരള സര്‍ക്കാര്‍ കണ്ണടക്കുന്നതു കൊണ്ട്  സ്വന്തം  ആവശ്യത്തിനു മുയലിനെ വളര്‍ത്താം. ഇറച്ചിക്ക്  കൊഴിയെക്കള്‍  വളരെ മെച്ചമാണ് മുയല്‍. കേരളത്തിലെ കാലാവസ്ഥയില്‍  ബ്രോയിലര്‍ കോഴി അത്ര എളുപ്പമല്ല. പിന്നെ  തമിഴ്നാട്ടില്‍ നിന്ന് വരുന്ന വിഷക്കൊഴി  കിഴിക്കണം. അത് വേണ്ടെങ്കില്‍ പിന്നെ രണ്ടു വഴി മാത്രം. ഒന്ന് കാടയെ വളര്‍ത്താം. അല്ലെങ്കില്‍ മുയലിനെ വളര്‍ത്താം. 








2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

Rabbit Farm in Kerala (Enlgish/Malayalam)

Why Rabbit farming is attractive in Kerala?
മുയല്‍ വളര്‍ത്തല്‍ കേരളത്തില്‍

First of all Rabbit farming is easy. It requires very less investment. Anyone can start a farm with capital as little as Rs.10,000. If you like the business you can expand it to larger scale. When your investment is less, the risk is less as well.

ഒന്നാമത് മുയല്‍ വളര്‍ത്തല്‍ അനായാസം വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ചെയ്യാവുന്ന ഒന്നാണ്. വെറും പതിനായിരം റുപക്ക് പോലും ഒരാള്‍ക്ക് ഇതു തുടങ്ങാം. പിന്നീട് ബിസിനസ്‌ നല്ലതാണെന്ന് തോന്നുനെങ്കില്‍ മാത്രം വലുതാക്കിയാല്‍ മതി.

Secondly, rabbits are very easy to handle. I compare it with dairy farming. Retired or old people cannot manage diary farms. Cows are harder to handle. They need more attention. We need a minimum of 5 cows to begin with. Many people give after a few years of hard work. This does not mean diary farming is not good. It simply means it does not suit everybody. Now look at rabbits; buy just 5 of them for Rs.500; spend a little for the cage and that's it. If you start enjoying it then expand, if not give up and turn to vegetable gardening.

കേരളത്തില്‍ പ്രായമായവര്‍ക്ക് ചെയ്യാവുന്ന ഒരു നല്ല കൃഷിയാണ് മുയല്‍ വളര്‍ത്തല്‍. കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പം. സാധാരണ രോഗങ്ങളൊന്നും അവയെ ബാധിക്കാറില്ല. വളരെ ശാന്ത ജീവികള്‍. പ്രാവമായവര്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. പിന്നെ അവര്‍ക്ക് നല്ല ഒരു വരുമാനവും ഇതില്‍നിന്നു ലഭിക്കും. വയസു കാലത്ത് മക്കളെ ആശ്രയിക്കാതെ നടത്തികൊണ്ട് പോകാവുന്ന ഒന് നല്ല കാര്യം.
ഇതെപ്പററി കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ ശ്രത്ധിക്കുക